റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തി.
കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എ.സി.പി. എം.പി. ആസാദ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് എട്ടംഗ സംഘം പ്രവർത്തിക്കുക. റെയിൽവേ ഇൻസ്‌പെക്ടർ ജി.എസ്. സജിക്കാണ് കേസിന്റെ മുഖ്യ അന്വേഷണ ചുമതല. ഇവർക്ക് പുറമെ ആറ് ഉദ്യോഗസ്ഥർ കൂടി സംഘത്തിലുണ്ട്.
കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള 5 പേർക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നേരത്തെ പോലീസുകാരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഈ ഹൈപ്രൊഫൈൽ കേസിന്റെ അന്വേഷണ നടപടികൾ വേഗത്തിലാക്കാനും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കൂടുതൽ വ്യക്തത വരുത്താനുമാണ് ഇപ്പോൾ എസ്.ഐ.ടിയെ നിയോഗിച്ചിരിക്കുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .