Loading time...
Local

ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Oct 2026, 8:47 am
Updated on: 20 Oct 2026, 8:47 am
Share:
Follow Us: YouTube
Feature Image

മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.

 

സംഭവസമയത്ത് കെ.എസ്.യു ഉയർത്തിയത് സ്വാഭാവിക പ്രതിഷേധമായിരുന്നുവെന്നും മന്ത്രിക്കെതിരെ അക്രമം നടത്തിയിട്ടില്ലെന്ന് അന്നുതന്നെ സംഘടന വ്യക്തമാക്കിയിരുന്നുവെന്നും മുഹമ്മദ് ഷമ്മാസ്.

 

പറഞ്ഞു. ഗൺമാന്റെ ഇപ്പോഴത്തെ മൊഴി കെ.എസ്.യുവിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും ഷമ്മാസ് അവകാശപ്പെട്ടു.

 

വധശ്രമം നടന്നുവെന്ന തരത്തിൽ പരാതി ഉയർത്തി വീണാ ജോർജ് അഭിനയിക്കുകയായിരുന്നുവെന്നും സംഭവത്തിൽ അസത്യമായ പ്രചാരണങ്ങൾ നടത്തിയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കലാപത്തിന് ആഹ്വാനം ചെയ്യാനാണ് ശ്രമിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്വം സി.പി.എം നേതാക്കൾക്കാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഗൺമാന്റെ മൊഴി ഔദ്യോഗിക റിപ്പോർട്ടായി പുറത്തുവന്നാൽ നിയമപരമായ വശങ്ങൾ പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഷമ്മാസ് വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .