Loading time...
Global

യുകെയുടെ ഭാവി എങ്ങോട്ട്? നിർണായകം സ്വാതന്ത്ര്യ അനുകൂല നേതാക്കളുടെ കാർഡിഫ് ഉച്ചകോടി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Sep 2026, 9:53 am
Updated on: 15 Sep 2026, 9:58 am
Share:
Follow Us: YouTube
Feature Image

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭരണഘടനാ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് കാർഡിഫിൽ തുടക്കമായി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ അനുകൂല രാഷ്ട്രീയ നേതൃത്വമാണ് കാർഡിഫിൽ ഒരുമിക്കുന്നത്. സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റുൻ അപ്പ് ഇയോർവെർത്ത്, നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീൽ എന്നിവരും Sinn Féin പ്രസിഡന്റ് മേരി ലൂ മക്‌ഡൊണാൾഡും ചർച്ചകളിൽ പങ്കെടുക്കുന്നു.


മൂന്ന് പാർട്ടികളും തമ്മിൽ Memorandum of Understanding ഒപ്പിടുന്നതാണ് ഇന്നത്തെ പ്രധാന നടപടി. സ്വന്തം ഭരണഘടനാ ഭാവി ജനാധിപത്യ മാർഗത്തിലൂടെ തീരുമാനിക്കാനുള്ള അവകാശം സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ജനങ്ങൾക്ക് അംഗീകരിക്കണമെന്നും ഇതിനാവശ്യമായ നടപടികൾക്ക് വെസ്റ്റ്മിൻസ്റ്റർ സർക്കാർ തയ്യാറാകണമെന്നും കരാറിലൂടെ ആവശ്യപ്പെട്ടു . സാമ്പത്തികം, ഊർജം, യൂറോപ്പുമായുള്ള ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നിവയും ചർച്ചയാകും. നോർത്തേൺ അയർലൻഡിന്റെ ഭാവി സംബന്ധിച്ച ചർച്ചകളാണ് അയർലൻഡും ഉറ്റുനോക്കുന്നത്. 


1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് പ്രകാരം ഐക്യ അയർലണ്ടിന് അനുകൂലമായ വ്യക്തമായ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടാൽ ബോർഡർ പോൾ നടത്താനുള്ള സംവിധാനം നിലവിലുണ്ട്. അതിനാൽ ഇന്നത്തെ ഉച്ചകോടി ഉടൻ അയർലണ്ട് ഒന്നിക്കുന്നതിനുള്ള തീരുമാനമല്ല. എന്നാൽ സ്കോട്ട്ലൻഡിലും വെയിൽസിലും സ്വാതന്ത്ര്യ ചർച്ചകൾ ശക്തമാകുകയും നോർത്തേൺ അയർലൻഡിൽ Irish reunification ചർച്ച വീണ്ടും സജീവമാകുകയും ചെയ്ത സാഹചര്യത്തിൽ യുകെയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് കാർഡിഫ് ഉച്ചകോടി പുതിയ അധ്യായം തുറക്കുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .