Loading time...
Global

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് പുതിയ നിർദേശങ്ങൾ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Sep 2026, 10:03 am
Updated on: 14 Sep 2026, 10:04 am
Share:
Follow Us: YouTube
Feature Image

ഇത്തിഹാദ് റെയിൽ യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 20 മിനിറ്റ് മുൻപ് സ്റ്റേഷനിൽ എത്തണം. പുറപ്പെടുന്നതിന് രണ്ട് മിനിറ്റ് മുൻപ് ബോർഡിങ് ഗേറ്റ് അടയ്ക്കും. അതിന് ശേഷം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ട്രെയിനിൽ കയറാൻ കഴിയാത്ത സാഹചര്യത്തിൽ ടിക്കറ്റ് തുക തിരികെ നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല. യാത്ര റദ്ദാക്കാതെ എത്താതിരുന്നാലും ടിക്കറ്റ് അസാധുവാകും.

 

അതേസമയം, ഇത്തിഹാദ് റെയിൽ സർവീസ് 30 മിനിറ്റോ അതിൽ കൂടുതലോ വൈകിയാൽ മറ്റൊരു സർവീസിലേക്ക് സൗജന്യമായി മാറ്റുകയോ മുഴുവൻ ടിക്കറ്റ് തുകയും റീഫണ്ട് ചെയ്യുകയോ ചെയ്യും. റെയിലിന്റെ കാലതാമസം കാരണം കണക്‌ഷൻ ട്രെയിൻ നഷ്ടപ്പെട്ടാൽ അടുത്ത ലഭ്യമായ സർവീസിൽ സൗജന്യമായി യാത്ര ക്രമീകരിക്കും.

 

സ്റ്റേഷനിലെത്തിയ ശേഷം ഡിപ്പാർച്ചർ സ്ക്രീനുകളും അറിയിപ്പുകളും പരിശോധിച്ച് ശരിയായ പ്ലാറ്റ്ഫോമും ട്രെയിനും ഉറപ്പാക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ടാക്സി തുടങ്ങിയ മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള കണക്‌ഷൻ നഷ്ടപ്പെടുന്നതിന് ഇത്തിഹാദ് റെയിൽ ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .