Loading time...
Global

പുതിയ വിവാദത്തിന് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ്. പാരീസ് താമസിയാതെ ഒരു "മുസ്‌ലിം നഗരമായി" മാറിയേക്കും .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Oct 2026, 3:28 pm
Updated on: 20 Oct 2026, 3:28 pm
Share:
Follow Us: YouTube
Feature Image

പാരീസ് താമസിയാതെ ഒരു "മുസ്‌ലിം നഗരമായി" മാറിയേക്കാമെന്ന് അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  ഫ്രാൻസിലുണ്ടായ സമീപകാല പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കുടിയേറ്റമാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 

 

അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ആളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് താൻ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. 

 

പാരീസിലും ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും വിലക്കയറ്റത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ട്രംപിന്റെ പരാമർശങ്ങൾ. യൂറോപ്യൻ ഗവൺമെന്റുകൾ തങ്ങളുടെ അതിർത്തികൾ അടയ്ക്കണമെന്നും കുറ്റവാളികളെ പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ യൂറോപ്പ് നശിച്ചുപോകാൻ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ്‌ മുന്നറിയിപ്പ് നൽകി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .