Loading time...
Local

രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് മടക്കം; ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 5:40 am
Updated on: 13 Nov 2026, 5:40 am
Share:
Follow Us: YouTube
Feature Image

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ പിന്തുടർന്ന് രണ്ട് കിലോ സ്വർണം കവർന്നതായി പരാതി. ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ പക്കൽ നിന്നാണ് സ്വർണം കവർന്നതെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി കട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

ചാല മരക്കട റോഡിൽ വെച്ചായിരുന്നു കവർച്ച. പഴയ സ്വർണം വാങ്ങി ശുദ്ധീകരിച്ച് വിൽക്കുന്ന സ്ഥാപനം നടത്തുന്ന നന്ദകുമാർ, കടയിലെ ജോലികൾ പൂർത്തിയാക്കി സ്വർണവുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയാണ് നന്ദകുമാർ. കവർച്ചയ്ക്ക് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് നൈറ്റ് പട്രോൾ സംഘത്തെ സമീപിച്ച് ഇയാൾ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .