Loading time...
Latest News

'ജീവിതം മടുത്തു'; സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച അധ്യാപകൻ ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 6:48 am
Updated on: 6 Nov 2026, 6:48 am
Share:
Follow Us: YouTube
Feature Image

വിഷാദരോഗം കാരണം ജീവിതം മടുത്തുവെന്ന് സൂചിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ 36കാരനായ അധ്യാപകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ വെള്ളല്ലൂർ സ്വദേശി ജോഷ്മിനാണ് ചിറയിൻകീഴിൽ മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം.

 

ഗേറ്റിന് സമീപം വാഹനം നിർത്തിയ ശേഷം ജോഷ്മിൻ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന ജോഷ്മിൻ കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അവിവാഹിതനാണ്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

 

മാനസിക വിഷമങ്ങളിലൂടെയും വിഷാദത്തിലൂടെയും കടന്നുപോകുന്നവർ ഒറ്റപ്പെടാതെ വിശ്വസിക്കുന്നവരോട് സംസാരിക്കുകയും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

കേരള ആരോഗ്യവകുപ്പ് ദിശ ഹെൽപ്‌ലൈൻ: 1056, 0471-2552056.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .