Loading time...
Global

സുഡാനിൽ ചികിത്സ തേടിയെത്തുന്നവർക്കും രക്ഷയില്ല; ആശുപത്രികൾക്കുനേരെ തുടർച്ചയായ ആക്രമണം. 55 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് റിപ്പോർട്ട്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Oct 2026, 7:01 am
Updated on: 23 Oct 2026, 7:01 am
Share:
Follow Us: YouTube
Feature Image

സുഡാനിൽ യുദ്ധത്തിന്റെ ആഘാതം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് ചികിത്സാ മേഖലയെയാണെന്നാണ് പുതിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡാർഫർ മേഖലയിലെ എൽ-ഫാഷർ നഗരത്തിൽ ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും നേരെ ആസൂത്രിതമായ ആക്രമണങ്ങൾ നടന്നതായാണ് കണ്ടെത്തൽ.

 

2024 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം കുറഞ്ഞത് 43 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് പറയുന്നു. ഷെല്ലാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. ആരോഗ്യപ്രവർത്തകരും ആക്രമണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. 2023 ഏപ്രിൽ മുതൽ 2025 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് 55 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് പേരെ കാണാതാവുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തതായും റിപ്പോർട്ടിലുണ്ട്.

 

ആശുപത്രികൾ പിടിച്ചെടുക്കുന്നതിനിടെ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങളും വംശീയ അധിക്ഷേപങ്ങളും ഉണ്ടായതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കേണ്ട കേന്ദ്രങ്ങൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് സുഡാനിൽ നിലനിൽക്കുന്നത്.

 

ആരോഗ്യകേന്ദ്രങ്ങൾക്കും സാധാരണക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നിഷേധിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .