Loading time...
Local

അനാഥയായ 16കാരിയെ കോവളത്തെ സ്പായിലെത്തിച്ച് ചൂഷണം ചെയ്തതായി പരാതി; രണ്ടുപേർ അറസ്റ്റിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Oct 2026, 8:34 am
Updated on: 18 Oct 2026, 8:34 am
Share:
Follow Us: YouTube
Feature Image

തിരുവനന്തപുരത്തെ കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾ തന്നെ സ്പായിലെത്തിച്ച് ചൂഷണത്തിന് ഇരയാക്കിയതായി പരാതി. ആന്ധ്രപ്രദേശ് സ്വദേശിനിയായ 16കാരിയാണ് സംഭവത്തിൽ ഇരയായത്. മാതാപിതാക്കൾ മരിച്ചതോടെ പെൺകുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരുന്ന മാതൃസഹോദരിയും ഭർത്താവുമാണ് കുട്ടിയെ കഴിഞ്ഞ ജൂലൈയിൽ കോവളത്തെത്തിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് വിവിധ സ്പാകളിൽ പെൺകുട്ടി ജോലി ചെയ്തുവരികയായിരുന്നു. കുട്ടിക്ക് 20 വയസ്സാണെന്ന് തെളിയിക്കുന്ന ആധാർ കാർഡും കൈവശമുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് സൂചന.

 

ഒരു സ്പായിലെ യുവാവുമായി അടുപ്പത്തിലായ പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂവാർ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കോവളത്തെത്തിച്ച ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള നടപടികളും അന്വേഷണത്തിന്റെ ഭാഗമാണ്. കോവളം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .