നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സഭയിൽ ആരെ നോക്കി സംസാരിക്കണമെന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നതെന്നും അതുകൊണ്ട് ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്നും പറഞ്ഞാണ് പിണറായി വിജയൻ തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ, ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ടെന്നും അതിനെ പരിഹസിക്കരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി തിരിച്ചടിച്ചു. 102 പേരുള്ള ഭരണനിരയെ നോക്കി സംസാരിക്കുന്നതിൽ അഭിമാനമേയുള്ളൂവെന്നും സതീശൻ പറഞ്ഞു.
ഭരണപക്ഷത്തെ പ്രതിപക്ഷത്തിരുത്തി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വം ഉള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് ചിലപ്പോൾ മടിയുണ്ടാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എന്നാൽ, താൻ ശൈലിയെ വിമർശിച്ചിട്ടില്ലെന്നും താൻ പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസ്സിലാക്കണമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി.
ഇതിനിടെ, ഇരുവരും തമ്മിലുള്ള തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടപെട്ടു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളൂ എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഇതോടെ സഭയിലെ വാക്പോര് ശ്രദ്ധേയമായി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.