ജർമനിയിലെ കൊളോണിൽ ഹ്യൂമനോയിഡ് റോബോട്ടിനെതിരെ ലൈംഗികാതിക്രമ പരാതി. ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പതിനാറുകാരിയെ റോബോട്ട് കടന്നുപിടിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തെന്നാണ് ആരോപണം. ശനിയാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. പെൺകുട്ടി നിലവിളിച്ച് മാറിയശേഷം പൊലീസിനെ വിവരമറിയിച്ചു.
ഏകദേശം നാലടി ഉയരമുള്ള റോബോട്ടിന് ചുവപ്പും സ്വർണനിറവുമായിരുന്നു. അയൺമാന്റെ രൂപത്തിൽ വെള്ള വസ്ത്രവും ട്രാക്ക് പാന്റ്സും വ്യാജ സ്വർണമാലയും മീശയുമുണ്ടായിരുന്നു. ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ റോബോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ചതായും റിപ്പോർട്ടുണ്ട്. റോബോട്ടിനെ റിമോട്ട് കൺട്രോൾ വഴിയാണോ അതോ മുൻകൂട്ടി പ്രോഗ്രാം ചെയ്താണോ നിയന്ത്രിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .