വൈദ്യുതി ലഭ്യതയിൽ കുറവ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാകും നിയന്ത്രണത്തിന് സാധ്യത.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ 500 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ട്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായി. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും കിട്ടിയില്ല. ഇതോടെ 200 മെഗാവാട്ടിന്റെ അധിക കുറവും നേരിട്ടു. അതേസമയം, ഇൻട്രാഡേ കരാർ വഴി 100 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .