Loading time...
Latest News

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല; ദീപാ ദാസ് മുൻഷിയുടെ വിമർശനം തള്ളി മുഖ്യമന്ത്രി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 4 Sep 2026, 8:07 am
Updated on: 4 Sep 2026, 8:07 am
Share:
Follow Us: YouTube
Feature Image

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് വിട്ടുനിന്നാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്ര ധനസഹായം പൂർണ്ണമായും തടസ്സപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

​പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിഷയത്തിൽ പാർട്ടിയിൽ അർഹമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ദീപയുടെ വിമർശനത്തെയും മുഖ്യമന്ത്രി തള്ളി.

 

 മന്ത്രിസഭയിലെ അംഗവും കെ.പി.സി.സി. പ്രസിഡന്റും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നിരന്തരം ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .