Loading time...
Global

കുട്ടികളെ ഉപയോഗിച്ചുള്ള 'ചരട് പിന്നികളി ' ; ബഹറൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടി വിവാദത്തിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 5:26 am
Updated on: 21 Sep 2026, 5:26 am
Share:
Follow Us: YouTube
Feature Image

ബഹറൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ‘ചരട് പിന്നിക്കളി’ സോഷ്യൽ മീഡിയയിൽ ചർച്ചയായി. കുട്ടികളെ കയറിൽ തൂക്കിനിർത്തി ദേഹത്ത് ചരട് പിന്നിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരിപാടിയുടെ സുരക്ഷയെക്കുറിച്ച് വിമർശനം ഉയർന്നത്.

 

വൈറലായ വീഡിയോയിൽ കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി മറ്റുള്ളവർ നൃത്തം ചെയ്യുന്നതും കുട്ടികളുടെ ശരീരത്തിന് ചുറ്റും ചരട് പിന്നിക്കുന്നതും കാണാം. ചിലർ രക്ഷിതാക്കളുടെ ചുമലിലും മറ്റുചിലർ കയറിലും തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് മതിയായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോയെന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്.

 

വിമർശനം ശക്തമായതോടെ ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി രംഗത്തെത്തി. വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം കണ്ടാണ് വിമർശനം ഉയർന്നതെന്നും പരിപാടി ചിട്ടയായ പരിശീലനത്തിനും രക്ഷിതാക്കളുടെ മേൽനോട്ടത്തിനും ശേഷമാണ് നടത്തിയതെന്നും സമാജം വ്യക്തമാക്കി.

 

പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഈ ഇനം നടത്തിവരുന്നതാണെന്നും ഭാരവാഹികൾ വിശദീകരിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .