Loading time...
Local

ഓട്ടോ ഡ്രൈവറുടെ മരണത്തിന് പിന്നാലെ കടുത്ത നടപടി: എം.വി.ഡി സേവനങ്ങൾക്ക് ഇനി ഏജന്റുമാർ വേണ്ട

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Aug 2026, 5:58 am
Updated on: 30 Aug 2026, 5:58 am
Share:
Follow Us: YouTube
Feature Image

മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങളിൽ ഇടനിലക്കാരുടെയും ഏജന്റുമാരുടെയും അനാവശ്യ ഇടപെടലുകൾക്കും ചൂഷണങ്ങൾക്കും തടയിടാൻ നിർണായക നടപടിയുമായി എം.വി.ഡി. വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങൾ ഇനിമുതൽ ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കും.

 

 

സെപ്റ്റംബർ 21 മുതലാണ് പുതിയ ക്രമീകരണം നിലവിൽ വരുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനവും കൈക്കൂലി ആവശ്യവും ആരോപിച്ച് മലപ്പുറം കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തെ തുടർന്നാണ് പുതിയ പരിഷ്കാരങ്ങൾ.

 

 

ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായും കാര്യങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. വാഹൻ പോർട്ടൽ വഴിയുള്ള സ്ലോട്ട് ബുക്കിംഗ് സംവിധാനം കൂടുതൽ സുതാര്യമാക്കും.

 

 

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർണ്ണമായും യന്ത്രവൽകൃതമാക്കുന്ന തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ എത്രയും വേഗം സ്ഥാപിക്കുമെന്ന് എം.വി.ഡി അറിയിച്ചു. നിലവിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ മൂന്ന് എ.ടി.എസുകൾ പ്രവർത്തനക്ഷമമായിട്ടുണ്ട്.

 

 

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏജന്റുമാരുടെ റോൾ പൂർണ്ണമായും ഒഴിവാക്കുന്ന ഡിജിറ്റൽ പരിഷ്കാരങ്ങളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.