Loading time...
Local

ജാമ്യത്തിലിറങ്ങിയത് രണ്ടാമത്തെ കൊലപാതകം നടത്താൻ! മലപ്പുറത്ത് യുവതിയെ പങ്കാളി മർദ്ദിച്ചുകൊന്നു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 8:27 am
Updated on: 29 Aug 2026, 8:27 am
Share:
Follow Us: YouTube
Feature Image

സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതി ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. അപ്പൻകാപ്പ് നഗർ സ്വദേശിയായ നിഷ (37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ലിവ്-ഇൻ ടുഗെദർ പങ്കാളിയായ സുരേഷിനെ (43) പോത്തുകല്ല് പോലീസ് അറസ്റ്റ് ചെയ്തു.

​കഴിഞ്ഞ ദിവസം മേലെ മുണ്ടേരി നീർപ്പുഴ ഭാഗത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ജീർണ്ണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

​മദ്യപിച്ചെത്തിയ പ്രതിയും നിഷയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 2022-ൽ സ്വന്തം ഭാര്യയായ രമണിയെ തല്ലിക്കൊന്ന കേസിൽ ജയിലിലായിരുന്ന സുരേഷ്, അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷമാണ് ഇയാൾ നിഷയോടൊപ്പം താമസിക്കാൻ തുടങ്ങിയത്. മുൻപും സമാനമായ കുറ്റകൃത്യം നടത്തിയിട്ടുള്ള പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.