Loading time...
Local

മിൽമ നെയ് ക്രമക്കേട് : മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Oct 2026, 7:10 am
Updated on: 16 Oct 2026, 7:10 am
Share:
Follow Us: YouTube
Feature Image

ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. 75.5 ലക്ഷം രൂപയാണ് മിൽമക്ക് നഷ്ടമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. മിൽമ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഈ ഇടപാടിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.  ശബരിമലയിലേക്കുള്ള നെയ് വിതരണത്തിൽ ഇനിമുതൽ കർശനമായ ഓഡിറ്റിംഗ് ഏർപ്പെടുത്തും. ഭക്തർക്ക് ശുദ്ധമായ നെയ്യ് ഉറപ്പാക്കാൻ ഗുണനിലവാര പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ മിൽമയുടെ മറ്റ് യൂണിയനുകളിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.


Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .