നിലംബൂരും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക് MDMA നൽകുന്ന MES മമ്പാട് കോളേജ് ലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനെ അറസ്റ്റ് ചെയ്തു. റീനTN , വിവേക് വിജയൻ , സുബ്രഹ്മണ്യൻ എന്നിവരെയാണ് രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ. എം അറസ്റ്റചെയ്തത്.
സുബ്രഹ്മണ്യനിൽ നിന്നും 0.4gm MDMA, 0.5 gm കഞ്ചാവും ആദ്യം പിടികൂടി പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ വിവേകിനും റീനക്കും സ്ഥിരമായി MDMA വിൽക്കുന്നുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് വിശദമായ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരം അറിഞ്ഞത്.അധ്യാപകൻ മോങ്ങം അരിമ്പ്ര സ്വദേശിയാണ് 3 വർഷമായി എംഇഎസ് മമ്പാട് കോളേജിലെ അധ്യാപകനായി ജോലി ചെയ്തു വരികയാണ് പ്രതിയെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് MDMA മൊത്ത വിതരണക്കാരിൽ നിന്നും വാങ്ങി വിൽക്കാറുണ്ട്..
MES മമ്പാട് കോളേജ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ അധ്യാപകനാണ് സ്ഥിരം MDMA ഉപയോഗിക്കുന്ന ആളാണ് പ്രതി സമ്മതിച്ചു. നിലമ്പൂർ ഡിവൈഎസ്പി റഫീക്ക് കെ യുടെ നിർദ്ദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ഷൈജു NB യുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്കോട് അംഗങ്ങളായ സാബിറലി പി, സജീഷ് പി, സജീഷ്, സി കെ കൃഷ്ണദാസ് എം എന്നിവ അടങ്ങുന്ന സംഘങ്ങളാണ് പ്രതിയെ അറസ്റ്റ് ചെയ്തത് വിതരണക്കാർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി എന്നു പോലീസ് അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .