Loading time...
Global

മലേഷ്യയിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Nov 2026, 7:14 am
Updated on: 11 Nov 2026, 7:14 am
Share:
Follow Us: YouTube
Feature Image

മലേഷ്യയിലെ റവാങ്ങിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുള്ള മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാണാതായ എട്ടുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. കൂടുതൽ ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന സൂചനയുമുണ്ട്.

 

തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം. ദീപാവലി അവധി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു അനീഷും ലിനിലും. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലും മിന്നൽപ്രളയവും ഇവരുടെ ജീവൻ കവർന്നു.

 

ഏഴുവർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. ഒരു മാസം മുൻപ് സഹോദരന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയിരുന്നു. ഭാസ്കരന്റെയും സുജാതയുടെയും മകനാണ്. ഭാര്യ: സി.എസ്. രേഷ്മ. മകൻ: ഭവദേവ്.

 

മലേഷ്യയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ലിനിൽ. നാരായണന്റെയും രുഗ്മിണിയുടെയും മകനാണ്. ഭാര്യ: ജേഷ്മ. മക്കൾ: വിഷ്ണു വേദ്, വരുൺ വേദ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .