Loading time...
Latest News

വീട്ടുകാർ ആശുപത്രിയിൽ; പുലർച്ചെ വീട്ടിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച , 55 പവനും പണവും കവർന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 8:13 am
Updated on: 21 Sep 2026, 8:13 am
Share:
Follow Us: YouTube
Feature Image

തൃശൂർ കൂർക്കഞ്ചേരിയിൽ വീട്ടിൽ ആളില്ലാത്ത സമയം നോക്കി വൻ മോഷണം. ഹസൻ അലിയുടെ വീട്ടിൽ നിന്ന് 55 പവൻ സ്വർണവും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയുമാണ് കവർന്നത്. മകന്റെ ശസ്ത്രക്രിയയ്ക്കായി കുടുംബം ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം.

 

രാത്രി 1.30ഓടെ ഒരാൾ മതിൽ ചാടി വീട്ടുവളപ്പിൽ പ്രവേശിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അകത്ത് കടന്നതിന് പിന്നാലെ മോഷ്ടാവ് സിസിടിവി ക്യാമറ തകർത്തു. വീടിന്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലായിരുന്നു.

 

മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന ഹസൻ അലിയുടെ ഭാര്യ, മകൾ, മരുമകൾ എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കുടുംബം രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.

 

തൃശൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .