വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ ഓറാക്കിൾ. ഇന്ത്യയിലെ ജീവനക്കാരെടക്കം ഇത്തവണത്തെയും നടപടി ബാധിച്ചേക്കും. കഴിഞ്ഞ മാർച്ച് 31-ന് നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ ആഗോള തലത്തിൽ 20,000 മുതൽ 30,000 വരെ പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ 12,000-ത്തോളം പേർക്ക് ജോലി പോയി.
ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടികൾക്ക് സെപ്റ്റംബർ ഒന്നിനകം തുടക്കം കുറിക്കുക എന്നതാണ് ലക്ഷ്യം. എഐ ഡേറ്റാ സെന്ററുകൾക്കായി വൻതുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വൻതോതിലുള്ള കൂട്ടപ്പിരിച്ചുവിടൽ ഓറാക്കിളിന് നടത്തേണ്ടിവരുന്നത്. മൂലധനച്ചെലവ് മുൻവർഷത്തെ 21.2 ബില്യൺ ഡോളറിൽ നിന്ന് 55.7 ബില്യൺ ഡോളറായി. വരുമാനത്തേക്കാൾ 23.7 ബില്യൺ ഡോളർ കൂടുതൽ പണം ചെലവഴിച്ചു. 43 ബില്യൺ ഡോളർ കടമായും 5 ബില്യൺ ഡോളർ ഓഹരികളിലൂടെയും സമാഹരിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .