Loading time...
Global

ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ആറ് ഡ്രോണുകൾ തകർത്തു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Nov 2026, 11:50 am
Updated on: 16 Nov 2026, 11:50 am
Share:
Follow Us: YouTube
Feature Image

ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. ഞായറാഴ്ച അൽ റിഫ എയർബേസിലുള്ള യുഎസ് വ്യോമ പ്രതിരോധ റഡാർ കേന്ദ്രത്തിന് നേരെയാണ് ആക്രമണശ്രമമുണ്ടായത്. മൂന്ന് ദിവസത്തിനിടെ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.

 

ആറ് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. യുഎസിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നും ഇറാൻ അറിയിച്ചു.

 

എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുതന്നെ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ബഹ്റൈൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ലക്ഷ്യമിട്ട കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായോ എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

കഴിഞ്ഞ വെള്ളിയാഴ്ചയും ഇറാൻ ബഹ്റൈനിലേക്ക് ഡ്രോണുകൾ അയച്ചിരുന്നു. സെപ്റ്റംബറിന് ശേഷം ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആദ്യ ആക്രമണങ്ങളിലൊന്നാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ ആക്രമണശ്രമങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .