Loading time...
Global

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പരിമിതപ്പെടുത്തി യുഎസ് . സര്‍വ്വകലാശാലകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Aug 2026, 10:48 am
Updated on: 28 Aug 2026, 10:48 am
Share:
Follow Us: YouTube
Feature Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ജോലി അനുമതികള്‍ പരിമിതപ്പെടുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിയമങ്ങള്‍ പാലിക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരം നഷ്ടപ്പെടുമെന്നും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

'അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയ നല്‍കിക്കൊണ്ട്, അവരുട കരിക്കുലര്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് വഴിയുള്ള ഇന്റേണ്‍ഷിപ്പ് അനുമതികള്‍ കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കോളേജുകളുടെ വിദേശ വിദ്യാര്‍ത്ഥി പ്രവേശന ലൈസന്‍സ് റദ്ദാക്കുമെന്ന യു.എസ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്ലി, യു.സി.എല്‍.എ തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകള്‍ പല വിദേശ ഇന്റേണ്‍ഷിപ്പ് അപേക്ഷകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.'

 

 

'വിദ്യാര്‍ത്ഥി വിസ ദുരുപയോഗം ചെയ്യുന്നത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതോടെ അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തൊഴിലവസരങ്ങളെയും പ്രായോഗിക പരിശീലനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.'

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .