താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ കമ്പനി ഉടമകളും സമരസമിതി നേതാക്കളും തമ്മില്‍ ധാരണയിലെത്തി. ഇതോടെ ഏഴ് വര്‍ഷത്തോളം നീണ്ട ജനങ്ങളുടെ സമരത്തിനാണ് ഫലം കണ്ടിരിക്കുന്നത്. മാര്‍ച്ച് 31 വരെ മാത്രമേ കമ്പനി നിലവിലെ സ്ഥലത്ത് പ്രവര്‍ത്തിക്കൂ എന്നും കമ്പനി ഉടമകള്‍ ഉറപ്പ് നല്‍കി. ഈ കാലയളവില്‍ സര്‍ക്കാര്‍ അനുവദിനിയ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുകയുള്ളുവെന്നും ഉടമകള്‍ ഉറപ്പ് നല്‍കി. ഒപ്പം അനുവന്ദനീയമായ തോതില്‍ ഉള്ള മാലിന്യമേ സംസകരിക്കുവെന്നും പറഞ്ഞു. അതിനുശേഷം സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കും എന്നതുമാണ് വിവരം. കൊടുവള്ളി എം.എല്‍. എ പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഫ്രഷ്‌കട്ട് അടച്ചു പൂട്ടുന്നതിന് വേണ്ട നീക്കം നേരത്തെ നടന്നിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപനം അടച്ചുപൂട്ടണമെന്ന് പറഞ്ഞുകൊണ്ട് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈ കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഫ്രഷ് കട്ട് സ്ഥാപനം മാറ്റി സ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പടെ സജീവമായത്. സ്ഥാപനം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി തരണമെന്നതായിരുന്നു കമ്പനി ഉടമകളുടെ പ്രധാന ആവശ്യം. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് സമര സമിതി നേതാക്കളും ഉടമകളും തമ്മില്‍ കരാറിലെത്തിയത്.