Loading time...
Local

നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Sep 2026, 9:34 am
Updated on: 15 Sep 2026, 9:34 am
Share:
Follow Us: YouTube
Feature Image

നിലമ്പൂർ ടൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. റിട്ട. എക്സൈസ് കമ്മീഷണർ മുരളീകുമാറിന്റെ വീട്ടിലാണ് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അപകടമുണ്ടായത്. വൻ ശബ്ദത്തോടെയാണ് പാചകവാതകം പൊട്ടിത്തെറിച്ചത്. വീടിന്റെ ഒരു വശം പൂർണ്ണമായും തകർന്നു.

 

അപകടസമയത്ത് മുരളീകുമാറും ഭാര്യയും രണ്ട് കുട്ടികളും വീട്ടിൽ ഉറങ്ങുകയായിരുന്നു. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണുകൾ സൈലന്റിലായിരുന്നതിനാൽ വീട്ടുകാർ പുകയും അപകടവും അറിഞ്ഞിരുന്നില്ല. അയൽവാസികൾ ബഹളം വെച്ചതോടെയാണ് വീട്ടുകാർ ഉണർന്ന് പുറത്തേക്ക് ഓടിയത്. തുടർന്ന് നിലമ്പൂർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും മിനിറ്റുകൾക്കുള്ളിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു.

 

 ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. കൂൺ കൃഷി ഉൾപ്പെടെ ചെയ്തിരുന്ന വീടിന്റെ ഈ ഭാഗവും സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ പൂർണ്ണമായി തകർന്നു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലാണ് മുരളികുമാറിന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷിച്ചത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .