ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.
പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന് ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേരാണ് മരിച്ചത്.
ഇതിനിടെ, പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണാർക്കാട് സ്വദേശിനി ബുഷാര (52) ഇന്നലെ മരിച്ചിരുന്നു. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വനപാലകർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആനയെ കാണുന്നതിനായി ഇവർ പുഴയിൽ നിന്ന് മാറാതെ തുടരുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബുഷാരയുടെ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയിരുന്നു. ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .