Loading time...
Local

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടാന ആക്രമണം; ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 7:40 am
Updated on: 18 Sep 2026, 7:40 am
Share:
Follow Us: YouTube
Feature Image

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

 

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. മരിച്ചയാൾ മധ്യപ്രദേശ് സ്വദേശിയാണ്.

 

വിവരമറിഞ്ഞ് പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .