Loading time...
Latest News

കലിഫോർണിയയിലെ കൊലപാതകം; അഞ്ജനയ്ക്ക് ജന്മനാട്ടിൽ കണ്ണീരോടെ വിട

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Sep 2026, 5:31 am
Updated on: 22 Sep 2026, 5:31 am
Share:
Follow Us: YouTube
Feature Image

കലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയ്ക്ക് ജന്മനാട്ടിൽ കണ്ണീരോടെ വിട

 

യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി അഞ്ജന ഹരിദാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകളാണ് അഞ്ജന.

 

കലിഫോർണിയയിലെ മിൽപിറ്റാസിൽവെച്ചാണ് അഞ്ജനയും സുഹൃത്തായ ആൻമേരി മാത്യുവും കൊല്ലപ്പെട്ടത്. ഇരുവരുടെയും പൊതുസുഹൃത്തായ അനില ബേബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ജനയെ കാറിടിച്ചും ആൻമേരിയെ കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ അനില നിലവിൽ യുഎസിൽ പൊലീസ് കസ്റ്റഡിയിലാണ്.

 

എംബാം ചെയ്യുകയും നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം വിമാനമാർഗം രാവിലെ 10 മണിയോടെ അഞ്ജനയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് ഉച്ചയോടെ ഭർത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ഭർത്താവ് വിജേഷും മകൾ വാമികയും മൃതദേഹത്തോടൊപ്പം നാട്ടിലെത്തി.

 

ഉച്ചയ്ക്ക് രണ്ടുമുതൽ പാണഞ്ചേരിയിലെ അഞ്ജനയുടെ വസതിയിലും പൊതുദർശനത്തിന് സൗകര്യമൊരുക്കി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.

 

വൈകിട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തി. പിതൃസഹോദര പുത്രൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കണ്ണീരോടെയാണ് അഞ്ജനയ്ക്ക് ജന്മനാട് അന്ത്യയാത്ര നൽകിയത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .