Loading time...
Latest News

പത്താം ക്ലാസ് വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, മൂന്ന് പേർ പിടിയിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 1:30 pm
Updated on: 21 Sep 2026, 1:30 pm
Share:
Follow Us: YouTube
Feature Image

പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ ആൾക്കൂട്ട ആക്രമണം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ജാമുയി നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ ജാമുയി-ലഖിസരായ് റോഡിലൂടെ മടങ്ങുന്നതിനിടെയാണ് ഒരു സംഘം ഇവരെ തടഞ്ഞത്. തുടർന്ന് ആൺകുട്ടിയെ മർദിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കി പ്രതികളെ പിടികൂടിയത്.

 

സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറാൻ ആരാണ് ഇവർക്ക് അവകാശം നൽകിയതെന്ന് ചോദിച്ച അദ്ദേഹം, സംഭവത്തിൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .