Loading time...
Local

പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച; യുവതികളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 5:01 am
Updated on: 18 Sep 2026, 5:01 am
Share:
Follow Us: YouTube
Feature Image

പാലാരിവട്ടത്ത് വാടകവീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം യുവതികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. അസം, പശ്ചിമ ബംഗാൾ സ്വദേശികളായ യുവതികളാണ് ആക്രമണത്തിനിരയായത്.

 

ആൺസുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് മാരകായുധങ്ങളുമായി അഞ്ചംഗ സംഘം എത്തിയത്. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സ്വർണം, പണം, മൊബൈൽ ഫോണുകൾ എന്നിവ കവർന്നു.

 

മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന പത്ത് മൊബൈൽ ഫോണുകളാണ് സംഘം കവർന്നത്. കൂടാതെ 1.20 ലക്ഷം രൂപയും മോഷ്ടിച്ചു. യുപിഐ വഴിയും 12,000 രൂപ സംഘം കൈക്കലാക്കിയതായി പരാതിയുണ്ട്.

 

കവർച്ചയ്ക്കിടെ യുവതികളെ വിവസ്ത്രരാക്കിയെന്നും പൊലീസ് പറയുന്നു. ഇവരിൽ ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലും പ്രതികൾ കവർന്നു. കവർച്ചയ്ക്ക് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .