Loading time...
Local

കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ; ഷഫീഖ് ടി.പിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Sep 2026, 7:26 am
Updated on: 16 Sep 2026, 7:26 am
Share:
Follow Us: YouTube
Feature Image

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ ചിറക്കൽ കീരിയാട് സ്വദേശി ഷഫീഖ് ടി.പിയെ (35) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ലഹരിവസ്തുക്കളുടെ കടത്ത്, വില്പന, അതിക്രമം, വധഭീഷണി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 33.28 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാൻഡിലായിരുന്നു ഷഫീഖ്.

 

സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .