Loading time...
Latest News

സിജെപി പ്രതിഷേധക്കാർക്കെതിരായ കേസുകൾ സുപ്രീം കോടതി റദ്ദാക്കി; ശനിയാഴ്ചത്തെ ഡൽഹി മാർച്ച് പിൻവലിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Sep 2026, 6:03 am
Updated on: 2 Sep 2026, 6:03 am
Share:
Follow Us: YouTube
Feature Image

സിജെപി (CJP) നടത്തിയ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ സുപ്രീം കോടതി പൂർണ്ണമായും റദ്ദാക്കി. ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

 

​നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. എന്നാൽ, സമരങ്ങളുടെ മറവിൽ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ പ്രത്യേക കേസെടുത്ത് അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്.

 

​കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, വരും ശനിയാഴ്ച ഡൽഹിയിൽ നടത്താനിരുന്ന ബഹുജന മാർച്ച് സിജെപി പിൻവലിച്ചതായി അറിയിച്ചു. അതേസമയം, പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .