ചെസ്സ് ലോകത്ത് ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനമായ ആര്‍. പ്രഗ്നാനന്ദ! അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഫാബിയാനോ കരുവാനയെ തകര്‍ത്ത് പ്രഗ്നാനന്ദ ആദ്യമായി ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സ് കിരീടം സ്വന്തമാക്കി.ആദ്യം 6 പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമുള്ള പ്രഗ്‌നാനന്ദയുടെ അവിശ്വസനീയമായ തിരിച്ചുവരവിനാണ് സെന്റ് ലൂയിസ് സാക്ഷ്യം വഹിച്ചത്. റാപ്പിഡ് മത്സരങ്ങള്‍ മുഴുവന്‍ വിജയിച്ച് ലീഡ് പിടിച്ചെടുത്ത പ്രഗ്‌നാനന്ദ ബ്ലിറ്റ്‌സ് മത്സരങ്ങളിലും ആധിപത്യം നിലനിര്‍ത്തി 15-13 എന്ന സ്‌കോറിലാണ് കിരീടം സ്വന്തമാക്കിയത്. ഈ ചരിത്ര നേട്ടത്തോടെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും പ്രഗ്‌നാനന്ദ സ്വന്തം പേരിലാക്കി. ഒപ്പം രണ്ട് ലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയും സ്വന്തമാക്കിയിട്ടുണ്ട്.ചെസ്സ് ലോകത്ത് ചരിത്രവിജയം നേടിയ ആര്‍.
പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദന പ്രവാഹം.ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. ്ര്രപഗ്‌നാനന്ദയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ അറിയിച്ചു.അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന ടൂര്‍ണമെന്റില്‍ ലോകത്തെ പ്രമുഖ താരങ്ങളെ അട്ടിമറിച്ച് പ്രഗ്‌നാനന്ദ കിരീടം ചൂടിയത് അദ്ദേഹത്തിന്റെ അസാധാരണ പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ഈ ചരിത്ര നേട്ടം തമിഴ്‌നാടിനും ഇന്ത്യയ്ക്കും ഒരുപോലെ അഭിമാനകരമാണെന്നും, ഭാവി തലമുറയ്ക്ക് ഇത് വലിയൊരു പ്രചോദനമാകുമെന്നും സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ആഗോള തലത്തില്‍ പ്രഗ്നാനന്ദ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ ചെസ്സ് ഇതിഹാസവും ലോക ചാമ്പ്യനുമായിരുന്ന ഗാരി കാസ്പറോവ്, ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിദിത് ഗുജ്‌റാത്തി എന്നിവരാണ് പ്രജ്ഞാനന്ദയുടെ അവിശ്വസനീയ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
പ്രജ്ഞാനന്ദയുടെ വിജയവാര്‍ത്തയ്ക്ക് താഴെ എക്‌സില്‍ കയ്യടിയുടെ ഇമോജികള്‍ പങ്കുവെച്ചാണ് ഗാരി കാസ്പറോവ് തന്റെ സന്തോഷം അറിയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രജ്ഞാനന്ദ തന്റെ കളിയുടെ ശൈലി മാറ്റുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും, തുടക്കത്തില്‍ പ്രയാസകരമായിരുന്നെങ്കിലും ഇന്ന് അതിന്റെ ഫലമാണ് കാണാന്‍ കഴിയുന്നതെന്നും വിദിത് ഗുജ്‌റാത്തി എക്‌സില്‍ കുറിച്ചു. അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ചരിത്രത്തില്‍ ആദ്യമായി ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം ചൂടുന്ന ഇന്ത്യക്കാരനായി മാറിയ പ്രജ്ഞാനന്ദയ്ക്ക് ലോകമെമ്പാടുമുള്ള പ്രമുഖരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്.