ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയിൽ ആദ്യമായി പരസ്യങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. ഉപയോക്താക്കൾക്ക് ഇപ്പോൾ പരസ്യങ്ങൾ കാണാനാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗജന്യ വരിക്കാർക്കും ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രൈബർമാർക്കുമാണ് പരസ്യങ്ങൾ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉൾപ്പെടെയുള്ള സെൻസിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങൾക്കൊപ്പവും പരസ്യങ്ങൾ കാണിക്കില്ല. എഐ മറുപടികളിൽ എന്തെങ്കിലും ഉൽപ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കിൽ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .