Loading time...
Local

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Oct 2026, 5:25 am
Updated on: 28 Oct 2026, 5:25 am
Share:
Follow Us: YouTube
Feature Image

അതിശക്തമായ കാറ്റും മഴയും വിതച്ച് അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. പുതുച്ചേരിയുടെ ഭാഗമായ യാനത്തിന് സമീപമാണ് ചുഴലിക്കാറ്റ് തീരം തൊട്ടതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ ആഘാതത്തിൽ നിരവധി മരങ്ങൾ കടപുഴകി വീണു. തീരദേശ ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 


ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ പത്ത് ജില്ലകളിലും ഒഡീഷയിലെ ആറു ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വിശാഖപട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിലും കടൽക്ഷോഭവും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. 


ദുരന്തസാധ്യത കണക്കിലെടുത്ത് നിരവധി ട്രെയിൻ സർവീസുകളും വിമാനങ്ങളും റദ്ദാക്കി. ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.