Loading time...
Local

നെടുമ്പാശ്ശേരി വാഹനാപകട കേസ്; സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 6 Nov 2026, 9:12 am
Updated on: 6 Nov 2026, 9:12 am
Share:
Follow Us: YouTube
Feature Image

നെടുമ്പാശ്ശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി. ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ നവംബർ 16ന് മോചിപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. അതിനകം കേസിലെ അന്വേഷണം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.

 

അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളം–അത്താണി റോഡിലായിരുന്നു അപകടം. സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.

 

അപകടസമയത്ത് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ബിഎംഡബ്ല്യുവിന്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മദ്യപിച്ചാണ് സുഹൈൽ വാഹനമോടിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

 

കാറിലുണ്ടായിരുന്ന സഹയാത്രികരായ നിനവ്, അമീൻ ഷാ, ജോയൽ എസ്. ആന്റോ എന്നിവർക്കാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന നിരീക്ഷണവും കോടതി നടത്തി. ഒരു മാസത്തോളമായി പ്രതികൾ കസ്റ്റഡിയിലാണെന്നും തുടർന്നും കസ്റ്റഡിയിൽ വയ്ക്കാൻ മതിയായ കാരണങ്ങൾ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .