Loading time...
Local

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം; കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Oct 2026, 7:15 am
Updated on: 26 Oct 2026, 7:15 am
Share:
Follow Us: YouTube
Feature Image

ഉത്തർപ്രദേശിലെ സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിൽ അപകടം. പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് വിവരം. അപകടത്തിൽ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

 

അപകീർത്തി കേസിൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നതിനായാണ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലേക്ക് യാത്ര തിരിച്ചത്. ഇന്ന് രാവിലെ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.

 

വിമാനത്താവളത്തിൽ നിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് റോഡരികിൽ വാഹനം നിർത്തിയെങ്കിലും പിന്നീട് രാഹുൽ ഗാന്ധി യാത്ര തുടർന്നു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.