Loading time...
Latest News

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കുമായി കടക്കവേ തെരുവുനായയിലും മറ്റ് വാഹനത്തിലുമിടിച്ച് അപകടം; രണ്ടു യുവാക്കൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 4 Sep 2026, 8:26 am
Updated on: 4 Sep 2026, 8:27 am
Share:
Follow Us: YouTube
Feature Image

കവർച്ച ചെയ്ത ബൈക്കിൽ അമിതവേഗതയിലെത്തിയ മൂന്നംഗ സംഘം അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംഗ്ഷന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്.

 

​മണ്ണഞ്ചേരി സബീൽ മൻസിലിൽ നരിയിൽ സുധീറിന്റെ മകൻ മുഹമ്മദ് സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൾ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) അതീവ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

​കവർച്ച ചെയ്ത ഇരുചക്രവാഹനത്തിൽ മൂന്നുപേരും ചേർന്ന് അമിതവേഗതയിൽ യാത്ര ചെയ്യവേ, റോഡിലേക്ക് ചാടിയ തെരുവുനായയെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ബൈക്ക് മോഷണം നടത്തിയ ശേഷം അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നത്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .