Loading time...
Sports

സൺറൈസേഴ്സിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ആർസിബി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 May 2026, 5:03 pm
Updated on: 23 May 2026, 5:03 pm
Feature Image

ഐപിഎല്ലിൽ ആർസിബിക്കെതിരെ സൺറൈസേഴ്സിന് 55 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് തങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ആർസിബിയ്ക്ക് പക്ഷേ ആ ലക്ഷ്യം മറികടക്കാനായില്ല.20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ ആർസിബിക്ക് പടയോട്ടം അവസാനിപ്പിക്കേണ്ടി വന്നു.

79 റൺസ് നേടിയ ഇഷാൻ കിഷൻ, 56 റൺസ് നേടിയ അഭിഷേക് ശർമ, 51 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ മികച്ച പ്രകടനമാണ് സൺറൈസേഴ്സിനെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. ഇഷാൻ കിഷനാണ് സൺറൈസേഴ്സിൻ്റെ ടോപ് സ്കോറർ.

39 ബോളിൽ 56 റൺസ് നേടിയ രജത് പടിദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. 19 ബോളിൽ 44 റൺസ് നേടി വെങ്കിടേഷ് അയ്യറും 31 പന്തിൽ ഔട്ടാകാതെ 41 റൺസ് നേടിയ കൃനാൽ പാണ്ഡ്യയും ആർസിബിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.