ന്യൂഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഭാരതീയ ന്യായ സംഹിതയും പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.
ഡൽഹിയിലെ സ്വരൂപ് നഗർ മേഖലയിലെ കുശാക് റോഡിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.
പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പെൺകുട്ടി യാത്ര ചെയ്ത ടെമ്പോയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയും പ്രതികളും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി യാത്ര ചെയ്ത ടെമ്പോയിൽ പ്രതികളും ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രതികളിൽ ഒരാൾ ഖദ്ദ സ്വദേശിയായ ശിവം എന്ന സുദാമയാണെന്നും റിപ്പോർട്ടിലുണ്ട്. മറ്റ് പ്രതികൾ 16, 17 വയസ്സുള്ളവരാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .